ഫ്രഞ്ച് ഒാപൺ: മറെ, വാവ്റിങ്ക മുന്നോട്ട്
പാരിസ്: ഫ്രഞ്ച് ഒാപൺ ടെന്നിസിൽ ടോപ് സീഡ് ബ്രിട്ടെൻറ ആൻഡി മറെ, സ്വിറ്റ്സർലൻഡിെൻറ മൂന്നാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്ക എന്നിവർ മൂന്നാം റൗണ്ടിൽ കടന്നു. വനിത വിഭാഗത്തിൽ ഒമ്പതാം സീഡ് പോളണ്ടിെൻറ അഗ്നിയേസ്ക റാഡ്വാൻസ്ക, 17ാം സീഡ് ലാത്വിയയുടെ അനസ്തേഷ്യ സെവസ്റ്റോവ, 28ാം സീഡ് ഫ്രാൻസിെൻറ കരോലിൻ ഗാർഷ്യ എന്നിവരും മുന്നേറി. സ്ലൊവാക്യയുടെ സീഡില്ലാതാരം മാർട്ടിൻ ക്ലിസാനോട് നാലു സെറ്റ് പോരാട്ടത്തിലാണ് മറെ ജയിച്ചുകയറിയത്. സ്കോർ: 6-7,6-2,6-2,7-6. യുക്രെയ്നിെൻറ സീഡ് ചെയ്യപ്പെടാത്ത അലക്സ് ഡോൾഗോപോലേവിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപിച്ചായിരുന്നു (4-6,7-6,7-5) വാവ്റിങ്കയുടെ മുന്നേറ്റം. റാഡ്വാൻസ്ക 6-7,6-2,6-3ന് െബൽജിയത്തിെൻറ അലിസൺ വാൻ യുട്വാൻകിനെയാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.