Posted On
date_range Updated On
date_range ശസ്ത്രക്രിയ: ഫെഡറർ ഫ്രഞ്ച് ഓപണിനില്ല
പാരിസ്: ഏറെ നാളായി അലട്ടുന്ന കാൽമുട്ട് വേദനക്ക് പരിഹാരം തേടി ശസ്ത്രക്രിയക്ക് വിധേയനായ സ്വിറ്റ്സർലൻഡിെൻറ ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ ഈ വർഷത്തെ ഫ്രഞ്ച് ഓ പണിനുണ്ടാവില്ല. ബുധനാഴ്ച ഫേസ്ബുക്ക് വഴിയാണ് ഫെഡറർ സ്വിറ്റ്സർലൻഡിൽ ശസ്ത്രക്രിയ നടന്ന വിവരം പങ്കുവെച്ചത്.
ദുബൈ ടെന്നിസ് ചാമ്പ്യൻഷിപ്, ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ്, മിയാമി ഓപൺ എന്നീ ടൂർണമെൻറുകളിലും ഫെഡററുടെ സാന്നിധ്യമുണ്ടാവില്ല. ലോക മൂന്നാം നമ്പർ താരമായ ഫെഡറർ കഴിഞ്ഞ വർഷം റൊളാങ് ഗാരോസിൽ സെമിഫൈനലിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.