Posted On
date_range Updated On
date_range വിംബ്ൾഡൺ: നദാലിനെ വീഴ്ത്തി ദ്യോകോവിച് ഫൈനലിൽ
ലണ്ടൻ: രണ്ടു ദിവസങ്ങളിലായി നടന്ന ക്ലാസിക് സെമി പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിനെ മുട്ടുകുത്തിച്ച് സെർബിയൻ താരം നൊവാക് ദ്യോകോവിച് അഞ്ചാം വിംബ്ൾഡൺ ഫൈനൽ ബെർത്ത് സ്വന്തമാക്കി.
അഞ്ചു മണിക്കൂർ 15 മിനിറ്റ് നീണ്ടുനിന്ന വിംബ്ൾഡൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാം സെമിഫൈനലിൽ 6-4, 3-6, 7-6, 3-6, 10-8 എന്ന സ്കോറിനായിരുന്നു മുൻ ചാമ്പ്യെൻറ വിജയം.
നേരത്തേ ആറു മണിക്കൂർ 35 മിനിറ്റു നീണ്ട മാരത്തൺ സെമിയിൽ 7-6, 6-7, 6-7, 6-4, 26-24ന് അമേരിക്കയുടെ ജോൺ ഇസ്നറെ തോൽപിച്ച ദക്ഷിണാഫ്രിക്കൻ യുവതാരം കെവിൻ ആൻഡേഴ്സനാണ് കലാശപ്പോരാട്ടത്തിൽ ദ്യോകോവിച്ചിെൻറ എതിരാളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.