Posted On
date_range Updated On
date_range ദ്യോകോവിച്ച് രണ്ടാമതും അച്ഛനായി; പെൺകുഞ്ഞ്
ബെൽഗ്രേഡ്: അമേരിക്കൻ ടെന്നിസ് താരം സെറീന വില്യംസ് അമ്മയായ വാർത്തക്കു പിന്നാലെ വീണ്ടുമൊരു സന്തോഷവാർത്ത. മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ചിെൻറ പത്നിയും പെൺകുഞ്ഞിന് ജന്മം നൽകി. ശനിയാഴ്ച വൈകുന്നേരമാണ് പത്നി ജെലീന പെൺകുഞ്ഞിന് ജന്മം നൽകിയത്. താര എന്ന പേര് നൽകിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ദ്യോകോവിച്-ജെലീന ദമ്പതികൾക്ക് രണ്ടു വയസ്സുള്ള ആൺകുട്ടിയുമുണ്ട്. ടെന്നിസ് ലോകം ഇരുവർക്കും ആശംസകളറിയിച്ചു. കൈമുട്ടിനേറ്റ പരിക്കുകാരണം ദ്യോകോവിച് യു.എസ് ഒാപണിൽ പെങ്കടുത്തിട്ടില്ല. സെറീന^അലക്സിസ് ഒഹാനിയ ദമ്പതിമാർക്കും െപൺകുഞ്ഞായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.