സ്​റ്റിസ്​പാസിനെ തകർത്തു; ദുബൈയിലും ദ്യോകോവിച്​​

ദുബൈ: ലോകഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക്​ ദ്യേകോവിചിന്​ മറ്റൊരു കിരീടം കൂടി. ദുബൈ ടെന്നീസ്​ ചാമ്പ്യൻഷിപ്പിൽ ഗ്രീസി​​​​െൻറ സ്​റ്റെഫാനോ സ്​റ്റിസ്​പാസിനെ നേരിട്ടുള്ള സെറ്റുകൾക്ക്​ തകർത്താണ്​ ദ്യോകോ ത​​​​െൻറ അഞ്ചാം ദുബൈ ഓപ്പൺ സ്വന്തമാക്കിയത്​. വിംബിൾഡൺ, ഓസ്​ട്രേലിയൻ ഓപ്പൺ എന്നീ ​ഗ്രാൻഡ്​സ്ലാമുകളിലും ദ്യോകോ തന്നെയാണ്​ നിലവിലെ ജേതാവ്​.

ടൂർണമ​​​െൻറിലെ രണ്ടാം സീഡായ സ്​റ്റിസ്​പാസിനെ 6-3, 6-4 സ്​കോറിനാണ്​ ദ്യോകോ ​തകർത്തത്​. ദ്യോകോയുടെ തുടർച്ചയായ 18ാം ജയത്തിനും 79ാംമത്​ ഓവറോൾ കരിയർ ​െടെറ്റിലിനുമാണ്​ ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നീസ്​ സ്​റ്റേഡിയം സാക്ഷ്യം വഹിച്ചത്​. അതേ സമയം സ്​റ്റിസ്​പാസി​​​​െൻറ കണ്ണീർ മറ്റൊരിക്കൽ കൂടി ദുബൈയിൽ വീണു. കഴിഞ്ഞ വർഷത്തെ കലാശപ്പോരാട്ടത്തിൽ ​സ്വിസ്​ ഇതിഹാസം റോജർ ഫെഡററോട് സ്​റ്റെഫാനോ തോൽവിയറിഞ്ഞിരുന്നു.

കൊറോണ വൈറസ്​ ബാധയെത്തുടർന്ന്​ ടൂർണമ​​​െൻറ്​ നടത്തിപ്പിനെച്ചൊല്ലി നേരത്തേ ആശങ്കകളുണ്ടായിരുന്നു. കൈമുട്ടിലെ​ ശസ്​ത്രക്രിയയെ തുടർന്ന്​ വിശ്രമത്തിലായ നിലവിലെ ചാമ്പ്യൻ റോജർ ഫെഡറർ ടൂർണമ​​​െൻറിൽ പ​ങ്കെടുത്തിരുന്നില്ല.

Tags:    
News Summary - Djokovic beats Tsitsipas to clinch Dubai crown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.