Posted On
date_range Updated On
date_range ഡേവിസ് കപ്പ്: പാകിസ്താനെതിരെ ഇന്ത്യ മുന്നിൽ
നൂർ സുൽത്താൻ (കസാഖ്സ്താൻ): പാകിസ്താനെതിരെ നടന്ന ആറു ഡേവിസ് കപ്പ് ടെന്നിസ് മത്സരങ്ങളിൽ ഒന്നിൽപോലും പരാ ജയം രുചിക്കാത്ത ഇന്ത്യ ഇക്കുറിയും പതിവു തെറ്റിക്കില്ലെന്ന് സൂചന. കസാഖ്സ്താൻ വേദിയൊരുക്കിയ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. വെള്ളിയാഴ്ച പൂർത്തിയായ സിംഗ്ൾസ് മത്സരങ്ങളിൽ പാകിസ്താെൻറ കൗമാര താരങ്ങൾക്കെതിരെ ജയം സ്വന്തമാക്കിയ രാംകുമാർ രാമാനന്തനും സുമിത് നഗലുമാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്.
ആദ്യ സിംഗ്ൾസിൽ രാംകുമാർ മുഹമ്മദ് ഷുഹൈബിനെ 6-0, 6-0ത്തിന് 42 മിനിറ്റിനകം തുരത്തി. ശേഷം നടന്ന മത്സരത്തിൽ ഹുസൈഫ അബ്ദുറഹ്മാനെ 6-0, 6-2ന് തോൽപിച്ച് നഗൽ ആദ്യ ഡേവിസ് കപ്പ് ജയം സ്വന്തമാക്കി. ശനിയാഴ്ച നടക്കുന്ന ഡബ്ൾസ് മത്സരത്തിൽ വെറ്ററൻ താരം ലിയാൻഡർ പേസും ജീവൻ നെടുഞ്ചെഴിയനുമടങ്ങുന്ന ജോടി ഹുഫൈസ-ഷുഹൈബ് സഖ്യത്തെ നേരിടും.
ഡേവിസ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡബ്ൾസ് ജയങ്ങൾ സ്വന്തമാക്കിയ താരമായ പേസ് 44ാം ജയമാണ് ലക്ഷ്യമിടുന്നത്. പാകിസ്താനിൽനിന്ന് മത്സരം നിഷ്പക്ഷ വേദിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് പാക് നിരയിലെ മികച്ച താരങ്ങൾ ടൂർണമെൻറ് ബഹിഷ്കരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.