ഡേ​വി​സ്​ ക​പ്പ് ടെന്നിസ്​; പാ​കി​സ്​​താ​നെ ത​ക​ർ​ത്ത്​ ഇ​ന്ത്യ യോ​ഗ്യ​ത റൗ​ണ്ടി​ന്​

നു​ർ സു​ൽ​ത്താ​ൻ: പാ​കി​സ്​​താ​നെ 4-0ത്തി​ന്​ ത​ക​ർ​ത്ത്​ ഇ​ന്ത്യ ഡേ​വി​സ്​ ക​പ്പ്​ 2020 യോ​ഗ്യ​ത റൗ​ണ്ടി​ൽ ഇ​ടം നേ​ടി. അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ ജീ​വ​ൻ നെ​ടു​ഞ്ച​ഴി​യ​നൊ​പ്പം ജ​യം കൊ​യ്​​ത വെ​റ്റ​റ​ൻ താ​രം ലി​യാ​ണ്ട​ർ പെ​യ്​​സ്​ ഡ​ബ്​​ൾ​സി​ലെ റെ​ക്കോ​ഡ്​ ജ​യ​ങ്ങ​ളു​ടെ എ​ണ്ണം 44 ആ​ക്കി മെ​ച്ച​പ്പെ​ടു​ത്തി. പാ​ക്​ കൗ​മാ​ര ജോ​ഡി​യാ​യ മു​ഹ​മ്മ​ദ്​ ഷു​ഹൈ​ബി​നും ഹു​ഫൈ​സ അ​ബ്​​ദു​ൽ​റ​ഹ്മാ​നു​മെ​തി​രെ 6-1, 6-3നാ​യി​രു​ന്നു ഇ​ന്ത്യ​ൻ സ​ഖ്യ​ത്തി​​െൻറ വി​ജ​യം.

റി​വേ​ഴ​്​​സ്​ സിം​ഗി​ൾ​സി​ൽ സു​മി​ത്​ ന​ഗ​ൽ യൂ​സ​ഫ്​ ഖ​ലീ​ലി​നെ നേ​രി​ട്ടു​ള്ള ​െസ​റ്റു​ക​ൾ​ക്ക്​ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്​​കോ​ർ: 6-1, 6-0. പാ​കി​സ്​​താ​നി​ൽ​നി​ന്ന്​ മ​ത്സ​രം നി​ഷ്​​പ​ക്ഷ വേ​ദി​യി​ലേ​ക്ക്​ മാ​റ്റി​യ ​െഎ.​ടി.​എ​ഫ്​ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പാ​ക്​ നി​ര​യി​ലെ മി​ക​ച്ച താ​ര​ങ്ങ​ൾ ടൂ​ർ​ണ​മ​െൻറ്​ ബ​ഹി​ഷ്​​ക​രി​ച്ചി​രു​ന്നു.

മാ​ർ​ച്ച്​ ആ​റി​നും ഏ​ഴി​നും ന​ട​ക്കു​ന്ന ഡേ​വി​സ് ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ലോ​ക ര​ണ്ടാം ന​മ്പ​ർ ടീ​മാ​യ ക്രൊ​യേ​ഷ്യ​യാ​ണ്​ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി.

Tags:    
News Summary - davis cup tennis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.