​േഡവിസ് കപ്പ്: ചാമ്പ്യന്‍ അര്‍ജന്‍റീനയെ ഇറ്റലി വീഴ്ത്തി


ബ്വേനസ് എയ്റിസ്: ഡേവിസ് കപ്പ് ടെന്നിസില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീനയെ ആദ്യ റൗണ്ടില്‍ തന്നെ ഇറ്റലി അടിച്ചുപുറത്താക്കി. അര്‍ജന്‍റീനയുടെ ഗ്വിഡോ പെല്ലക്കെതിരെ രണ്ടു സെറ്റുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം മത്സരത്തിലേക്ക് തിരിച്ചുവന്ന ഫാബിയോ ഫൊഗ്നിനിയുടെ കരുത്തന്‍ പ്രകടനമാണ് ഇറ്റലിക്ക് വിജയമൊരുക്കിയത്. ഇറ്റലി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

ആദ്യ രണ്ട് മത്സരങ്ങളില്‍ 2-2 എന്ന നിലയില്‍ തുല്യത പാലിച്ചപ്പോള്‍  പെല്ല - ഫൊഗ്നിനി മത്സരം നിര്‍ണായകമാവുകയായിരുന്നു. ലോ      ക റാങ്കിങ്ങില്‍ 45ാമനായ ഫൊഗ്നിനി 80ാം റാങ്കുകാരനായ ഗ്വിഡോ പെല്ലക്കെതിരെ ആദ്യ രണ്ട് സെറ്റും 2-6, 4-6ന് അടിയറ വെച്ചപ്പോള്‍ ചാമ്പ്യന്മാരുടെ വിജയം ഉറപ്പാക്കിയതായിരുന്നു. എന്നാല്‍, അതിശക്തമായി തിരിച്ചുവന്ന ഫൊഗ്നിനി 6-3, 6-4, 6-2 എന്ന സ്കോറിന് എതിരാളിയെ നിഷ്പ്രഭനാക്കി.

അതിനിടയില്‍ അര്‍ജന്‍റീനന്‍ ടീമിന് ആവേശം പകരാനായി കാണികളുടെ മുന്‍നിരയിലിരുന്ന ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുമായി മത്സരത്തിനിടെ ഫൊഗ്നിനി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍, കളിക്കു ശേഷം  ഫൊഗ്നിനി മറഡോണക്കു തുല്യന്‍ മറഡോണ മാത്രമാണെന്ന പ്രഖ്യാപനവുമായി രംഗം ശാന്തമാക്കി.

Tags:    
News Summary - davis cup tennis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.