ഡേ​വി​സ്​ ക​പ്പ്​: പ്ലേ ​ഒാ​ഫി​ൽ ഇ​ന്ത്യ പു​റ​ത്ത്​

എ​ഡ്​​മോ​ണ്ട​ൻ: കാ​ന​ഡ​ക്കെ​തി​രാ​യ ഡേ​വി​സ്​ ക​പ്പ്​ പ്ലേ​ഒാ​ഫ്​ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ പു​റ​ത്താ​യി. നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന ദി​നം ഇ​ന്ത്യ​ക്ക്​ ഒ​രു ജ​യ​വും ഒ​രു തോ​ൽ​വി​യു​മാ​യ​തോ​ടെ 3-2ന്​ ​തോ​റ്റാ​ണ്​​ ​പ്ലേ ​ഒാ​ഫ്​ ക​ട​മ്പ ക​ട​ക്കാ​തെ ഇ​ന്ത്യ പു​റ​ത്താ​യ​ത്. തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ലോ​ക 51ാം താ​ര​മാ​യ ഡെ​ന്നി​സ്​ ഷാ​പ​ലോ​വി​നോ​ട്​ രാം​കു​മാ​ർ രാ​മ​നാ​ഥ​ൻ തോ​റ്റ​തോ​ടെ ഇ​​ന്ത്യ തോ​ൽ​വി ഉ​റ​പ്പി​ച്ചു. 6-3, 7-6, 6-3 സ്​​കോ​റു​ക​ൾ​ക്കാ​ണ്​ രാം​കു​മാ​ർ കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ, യു​ക്കി ബാം​ബ്രി- ബ്രാ​ഡ്​​ലി ഷൂ​ന​ർ മ​ത്സ​രം അ​പ്ര​സ​ക്​​ത​മാ​യി. ഇൗ ​മ​ത്സ​ര​ത്തി​ൽ ബാം​ബ്രി 6-4, 4-6, 6-4 സ്​​കോ​റി​ന്​ വി​ജ​യി​ച്ചെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ, തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​വും പ്ലേ ​ഒാ​ഫ്​ ക​ട​ക്കാ​ൻ ഇ​ന്ത്യ​ക്കാ​യി​ല്ല. സെ​ർ​ബി​യ, ചെ​ക്ക്​ റി​പ്പ​ബ്ലി​ക്, സ്​​പെ​യി​ൻ എ​ന്നി​വ​രോ​ട്​ തോ​റ്റാ​ണ്​ ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ പു​റ​ത്താ​യ​ത്. 
 
Tags:    
News Summary - Davis Cup: India's hopes dashed -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.