Posted On
date_range Updated On
date_range ഫെഡ് കപ്പ്: ചെക് റിപ്പബ്ലിക്കിന് കിരീടം
പാരിസ്: ഫെഡ് കപ്പ് ടെന്നിസ് ടൂര്‍ണമെന്‍റില്‍ വിണ്ടും ചെക് റിപ്പബ്ളിക്കിന് കിരീടം. ഫ്രാന്‍സിനെ 3-2ന് കീഴടക്കിയായിരുന്നു ആറുവര്‍ഷത്തിനിടയിലെ അഞ്ചാം കിരീടമണിഞ്ഞത്. നാല് റൗണ്ട് സമാപിച്ചപ്പോള്‍ 2-2ന് ഇരു ടീമും ഒപ്പത്തിനൊപ്പമായിരുന്നു.
നിര്‍ണായകമായ ഡബ്ള്‍സില്‍ ടോപ് സീഡ് കൂട്ടായ കരോലിന പ്ളിസ്കോവ, ബര്‍ബോറിയ സ്ട്രൈകോവ സഖ്യത്തിലൂടെയായിരുന്നു ചെക്കിന്‍െറ കിരീടനേട്ടം. ഫ്രാന്‍സിന്‍െറ ക്രിസ്റ്റീന മ്ളാഡിനോവിച്ച്- കരോലിന്‍ ഗ്രാഷ്യ സഖ്യത്തെ 7-5, 7-5 സ്കോറിനാണ് ഇവര്‍ വീഴ്ത്തിയത്.
പെട്ര പാല, പെട്ര ക്വിറ്റോവ എന്നിവരായിരുന്നു ചെക്കിനായി കളിച്ച മറ്റു താരങ്ങള്‍. 2011, 2012, 2014, 2015 സീസണിലും ചെക്കിനായിരുന്നു കിരീടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.