സിൻസിനാറ്റി ഒാപൺ: മുഗുരുസക്കും ദിമിത്രോവിനും കിരീടം
ന്യൂയോർക്ക്: യു.എസ് ഒാപണിന് മുന്നോടിയായുള്ള സിൻസിനാറ്റി ഒാപൺ പുരുഷ വിഭാഗത്തിൽ ഗ്രിഗർ ദിമിത്രോവിനും വനിതകളിൽ വിംബ്ൾഡൺ ജേത്രി ഗർബിനെ മുഗുരുസക്കും കിരീടം. ഫ്രഞ്ച് ഒാപൺ റണ്ണറപ്പ് സിമോണ ഹാലപ്പിനെ 6-1, 6-0ന് തോൽപിച്ചാണ് സീസണിൽ രണ്ടാം കിരീടം മുഗുരുസ നേടിയത്. നേരത്തെ വീനസ് വില്യംസിനെ തോൽപിച്ച് മുഗുരുസ വിംബ്ൾഡൺ കിരീടം നേടിയിരുന്നു. ഏകപക്ഷീയമായ പോരാട്ടത്തിൽ 56 മിനിറ്റിനുള്ളിൽ തന്നെ ഹാലപ്പിനെ മുഗുരുസ മറികടന്നു. തോൽവിയോെട ഡബ്ല്യൂ.ടി.എ റാങ്കിങ്ങിൽ ഒന്നാമതെത്താനുള്ള ഹാലപ്പിെൻറ സാധ്യത ഇല്ലാതായി. പുരുഷന്മാരുടെ പോരാട്ടത്തിൽ നിക്ക് കിർഗിയോസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ഏഴാം സ്വീഡായ ഗ്രിഗർ ദിമിത്രോവ് ജേതാവായത്. സ്കോർ 6-3, 7-5. താരത്തിെൻറ ആദ്യ എ.ടി.പി മാസ്റ്റേഴ്സ് കിരീടമാണിത്. പരിക്കുകാരണം റോജർ ഫെഡറർ, നോവക് ദ്യോകോവിച് എന്നിവർ ടൂർണമെൻറിൽനിന്ന് വിട്ടുനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.