സിൻസിനാറ്റി: ഡാനിൽ മെദ്​വദേവിന് കിരീടം


സി​ൻ​സി​നാ​റ്റി: ഡേ​വി​ഡ്​ ഗോ​ഫി​നെ തോ​ൽ​പി​ച്ച്​ സി​ൻ​സി​നാ​റ്റി മാ​സ്​​റ്റേ​ഴ്​​സ്​ ടെ​ന്നി​സ്​ ടൂ​ർ​ണ​മ​െൻറി​ൽ റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്​​വ​ദേ​വി​ന് കി​രീ​ടം. ഗോ​ഫി​നെ 7-6, 6-4ന്​ ​തോ​ൽ​പി​ച്ച ഒ​മ്പ​താം സീ​ഡാ​യ മെ​ദ്​​വ​ദേ​വി​​െൻറ ആ​ദ്യ മാ​സ്​​റ്റേ​ഴ്​​സ്​ 1000 കി​രീ​ട​വി​ജ​യ​മാ​ണി​ത്​. സെ​മി​ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നൊ​വാ​ക്​ ദ്യോ​കോ​വി​ച്ചാ​യി​രു​ന്നു​ മെ​ദ്​​വ​ദേ​വി​നു​ മു​ന്നി​ൽ വീ​ണ​ത്​.

വാ​ഷി​ങ്​​ട​ണി​ൽ നി​ക്​ കി​ർ​ഗി​യോ​സി​നോ​ടും മോ​ൺ​ട്രി​യാ​ലി​ൽ റാ​ഫേ​ൽ ന​ദാ​ലി​നോ​ടും ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ട മെ​ദ്​​വ​ദേ​വ്​ ഉ​ഗ്ര​ൻ തി​രി​ച്ചു​വ​ര​വി​ലൂ​ടെ യു.​എ​സ്​ ഒാ​പ​ൺ ഒ​രു​ക്കം ഗം​ഭീ​ര​മാ​ക്കി. വ​നി​ത​ക​ളു​ടെ സിം​ഗ്​​ൾ​സി​ൽ റ​ഷ്യ​യു​ടെ വെ​റ്റ​റ​ൻ താ​രം സ്വെ​​റ്റ്​​ലാ​ന കു​സ്​​നെ​റ്റ്​​സോ​വ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ച്​ അ​മേ​രി​ക്ക​യു​ടെ മാ​ഡി​സ​ൺ കീ​സ്​ ജേ​താ​വാ​യി (7-5, 7-6).

Tags:    
News Summary - Cincinnati Masters 2019: Daniil Medvedev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.