കരോലിന വോസ്​നിയാകിക്ക്​ സീസണിലെ ആദ്യ കിരീടം

ടോക്യോ: കാത്തിരിപ്പിനൊടുവിൽ ​കരോലിന വോസ്​നിയാകിക്ക്​ സീസണിലെ ആദ്യ കിരീടം. പാൻ പസഫിക്​ ഒാപൺ വനിത സിംഗ്​ൾസിൽ റഷ്യയുടെ അനസ്​തസ്യ പവ്​ല്യൂചെ​േങ്കായെ നേരിട്ടുള്ള രണ്ട്​ സെറ്റിൽ വീഴ്​ത്തിയാണ്​ ഡെന്മാർക്​ താരമായ വോസ്​നിയാകി 2017ലെ ആദ്യ കിരീടമണിഞ്ഞത്​. സ്​​േകാർ: 6-0, 7-5.

ആറ്​ ഫൈനലുകളിൽ തോറ്റ്​ പുറത്തായതി​​െൻറ നിരാശകൂടി മാറ്റുന്നതായിരുന്നു പാൻപസഫിക്​ ഒാപണിലെ കിരീടനേട്ടം. സെമിയിൽ ആഞ്​ജലിക്​ കെർബറിനെ മൂന്ന്​ സെറ്റ്​ റൗണ്ടിൽ പുറത്താക്കിയ ഇവർ, ഫൈനലിൽ പവ്​ല്യൂചെ​േങ്കായെ ഒന്നാം സെറ്റിൽ അനായാസം വീഴ്​ത്തി. 21 മിനിറ്റിലായിരുന്നു ജയം. എന്നാൽ, രണ്ടാം സെറ്റിൽ തിരിച്ചടിക്ക്​ ശ്രമിച്ച റഷ്യക്കാരിയെ ടൈബ്രേക്കറിലെ പോരിനൊടുവിലാണ്​ വോസ്​നിയാകി വീഴ്​ത്തിയത്​. ഖത്തർ ഒാപൺ, ദുബൈ​, മിയാമി, ഇൗസ്​റ്റ്​ബോൺ, സ്വീഡിഷ്​, കാനഡ ഒാപണുകളിലാണ്​ വോസ്​നിയാകി ഫൈനലിൽ പൊരുതി കിരീടം നഷ്​ടപ്പെടുത്തിയത്​
 

Tags:    
News Summary - Caroline Wozniacki retains Pan Pacific title - Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.