Posted On
date_range Updated On
date_range ആസ്ട്രേലിയൻ ഓപൺ: ഷറപോവക്ക് വൈൽഡ്കാർഡ് എൻട്രി
ബ്രിസ്ബേൻ: അഞ്ചു തവണ ഗ്രാൻഡ്സ്ലാം ജേതാവായ മരിയ ഷറപോവക്ക് ആസ്ട്രേലിയൻ ഓപണിൽ വൈൽഡ് കാർഡ് എൻട്രി. പരിക്ക് വലച്ചതിനെത്തുടർന്ന് സമീപകാലത്ത് ടെന്നിസ് കോർട്ടിൽ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ സാധിക്കാതിരുന്ന 32കാരി റാങ്കിങ്ങിൽ 147ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു.
ആഗസ്റ്റിൽ യു.എസ് ഓപൺ ഒന്നാം റൗണ്ടിൽ സെറീന വില്യംസിനോട് തോറ്റശേഷം ഈ ആഴ്ച തുടങ്ങിയ ബ്രിസ്ബേൻ ഓപണിലൂടെയാണ് കോർട്ടിൽ തിരിച്ചെത്തിയത്്. 2003ൽ ആസ്ട്രേലിയൻ ഓപണിൽ അരങ്ങേറിയ ഷറപോവ 2008ൽ ജേതാവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.