Posted On
date_range Updated On
date_range റാഫയെ തകർത്ത് ദ്യോകോവിച് ; ഇത് ഏഴാം ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം
മെൽബൺ: ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിന്. ലോക രണ്ടാം നമ്പര്‍ താര ം റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോകോവിച് പരാജയപ്പെടുത്തിയത്. സ്കോര്‍ 6-3, 6-2, 6-3. ഇത് ഏഴാം തവണയാണ് ദ്യോകോവിച് ആസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുന്നത്.
ഈ വിജയത്തോടെ തന്‍റെ പതിനഞ്ചാമത് ഗ്രാന്‍റ് സ്ലാം കിരീടം ദ്യോകോ സ്വന്തമാക്കുകയും ചെയ്തു. 17 തവണ ഗ്രാന്‍റ് സ്ലാം ജേതാവായ നദാലിന് കളിയില്‍ ഒരിടത്തും ദ്യോകോവിച്ചിന് വെല്ലുവിളിയുയര്‍ത്താനായില്ല. ആറ് തവണ ആസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ റാഫേല്‍ നദാലിനെയും മറികടന്ന് ഏറ്റവും കൂടുതല്‍ തവണ ആസ്ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന താരമായി ദ്യോകോവിച് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.