ആസ്ട്രേലിയൻ ഒാപൺ; നദാൽ x സിറ്റ്സിപാസ് സെമി ഫൈനൽ
മെൽബൺ: റോജർ ഫെഡററുടെ ഏഴാം ആസ്ട്രേലിയൻ ഒാപൺ സ്വപ്നങ്ങൾ കടപുഴക്കിയ സ്റ്റെഫാനോ സിറ്റ്സിപാസും രണ്ടാം സീഡ് താരം റാഫേൽ നദാലും തമ്മിൽ സെമി പോരാട്ടം. പുരുഷ സിംഗ്ൾസ് ക്വാർട്ടർ ഫൈനലിൽ സ്പെയിനിെൻറ റോബർേട്ടാ ബാറ്റ ിസ്റ്റയെ നാലുസെറ്റ് മത്സരത്തിൽ തോൽപിച്ചാണ് സിറ്റ്സിപാസിെൻറ സെമി പ്രവേശനം.
സ്കോർ 7-5, 4-6, 6-4, 7-6. തൊട്ടുപിന്നാലെ നടന്ന ക്വാർട്ടറിൽ റാഫേൽ നദാൽ അമേരിക്കയുടെ സീഡില്ലാ താരം ഫ്രാൻസിസ് ടിയാഫോയുടെ കുതിപ്പിന് അനായാസം ഫുൾസ്റ്റോപ്പിട്ടു. സ്കോർ: 6-3, 6-4, 6-2
വനിത സിംഗ്ൾസിൽ ഡാനിയേല കോളിൻസും പെട്ര ക്വിറ്റോവയും സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ അനസ്തസ്യ പവ്ല്യൂചെേങ്കാവയോട് ഒന്നാം സെറ്റിൽ കീഴടങ്ങിയ ശേഷമായിരുന്നു കോളിൻസിെൻറ ഉജ്ജ്വല തിരിച്ചുവരവ്. സ്കോർ: 2-6, 7-5, 6-1. ക്വിറ്റോവ ആതിഥേയ താരം ആഷ്ലി ബാർടിയെ 6-1, 6-4 സ്കോറിന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.