Posted On
date_range Updated On
date_range സാനിയ ഫൈനലില്‍ കീഴടങ്ങി
മെല്‍ബണ്‍: കരിയറിലെ ഏഴാം ഗ്രാന്‍ഡ്സ്ളാമിന് സാനിയ മിര്‍സക്ക് ഇനിയും കാത്തിരിക്കണം. ആസ്ട്രേലിയന്‍ ഓപണ്‍ മിക്സഡ് ഡബ്ള്‍സ് ഫൈനലില്‍ രണ്ടാം സീഡായിരുന്ന സാനിയ-ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗ് സഖ്യം ദയനീയമായി കീഴടങ്ങി. സീഡില്ലാത്ത താരങ്ങളായ അമേരിക്കയുടെ അബിഗെയ്ല്‍ സ്പിയേഴ്സ്-കൊളംബിയയുടെ യുവാന്‍ സെബാസ്റ്റ്യന്‍ കബാള്‍ സഖ്യം 6-2, 6-4 സ്കോറിനാണ് ഇന്തോ-ക്രൊയേഷ്യന്‍ കൂട്ടിനെ തോല്‍പിച്ചത്.മിക്സഡ് ഡബ്ള്‍സില്‍ ഇതു രണ്ടാം തവണയാണ് സാനിയ ഫൈനലില്‍ കീഴടങ്ങുന്നത്. 2016 ഫ്രഞ്ച് ഓപണില്‍ തോറ്റിരുന്നു. 2009ല്‍ മഹേഷ് ഭൂപതിക്കൊപ്പം കിരീടമണിഞ്ഞതാണ് ആസ്ട്രേലിയന്‍ ഓപണില്‍ സാനിയയുടെ ഏക മിക്സഡ് ഡബ്ള്‍സ് കിരീടനേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.