Posted On
date_range Updated On
date_range പരിക്ക്; ആസ്ട്രേലിയൻ ഓപ്പണിൽ നിന്ന് സാനിയ പിന്മാറി
മെൽബൺ: പരിക്കിനെ തുടർന്ന് ഇന്ത്യൻ താരം സാനിയ മിർസ ആസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്‍റ് വനിതാ ഡബിൾസിൽ നിന്ന ് പിന്മാറി. നേരത്തെ മിക്സഡ് ഡബ്ൾസിൽ നിന്നും സാനിയ പിന്മാറിയിരുന്നു.
വ്യാഴാഴ്ച സാനിയ-നാദിയ കിച്ചെനോക്ക് സഖ്യം ചൈനീസ് താരങ്ങളായ സിനുൻ ഹാൻ-ലിൻ സു സഖ്യവുമായി മത്സരിക്കുന്നതിനിടെ പരിക്ക് വീണ്ടും വില്ലനായി എത്തുകയായിരുന്നു. കാൽവണ്ണക്ക് പരിക്കേറ്റ സാനിയ മത്സരം പൂർത്തിയാക്കാതെ പിന്മാറി.
ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയായിരുന്നു മിക്സഡ് ഡബിൾസിൽ സാനിയയുടെ പങ്കാളി.
അമ്മയായതിന് ശേഷം പങ്കെടുത്ത ആദ്യ ടൂര്‍ണ്ണമെന്‍റില്‍ തന്നെ കിരീടം നേടി സാനിയ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. ഹൊബാര്‍ട്ട് ഇന്‍റര്‍നാഷനൽ ടെന്നിസ് ഡബിള്‍സില്‍ സാനിയ-നാദിയ കിച്ചെനോക്ക് സഖ്യമാണ് കിരീടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.