ആസ്ട്രേലിയന്‍ ഓപണ്‍ മറെ, ഫെഡറര്‍ രണ്ടാം റൗണ്ടില്‍

മെല്‍ബണ്‍: ആറുമാസത്തെ ഇടവേളക്കു ശേഷം ഗ്രാന്‍ഡ്സ്ളാം കോര്‍ട്ടിലിറങ്ങിയ റോജര്‍ ഫെഡറര്‍ക്ക് ജയത്തോടെ തിരിച്ചുവരവ്. ആസ്ട്രേലിയന്‍ ഓപണ്‍ പുരുഷ വിഭാഗം സിംഗ്ള്‍സ് ആദ്യറൗണ്ടില്‍ ഓസ്ട്രിയയുടെ യുര്‍ഗന്‍ മെല്‍സറെ നാല് സെറ്റ് പോരാട്ടത്തില്‍ കീഴടക്കിയാണ് ഫെഡ് എക്സ്പ്രസിന്‍െറ കുതിപ്പിന് തുടക്കം. സ്കോര്‍ 7-5, 3-6, 6-2, 6-2. കിരീടഫേവറിറ്റുകളായ ബ്രിട്ടന്‍െറ ആന്‍ഡി മറെ, സ്റ്റാന്‍ വാവ്റിങ്ക, വനിതകളില്‍ ടോപ് സീഡ് ആഞ്ജലിക് കെര്‍ബര്‍, സ്വെ്ലാന കുസ്നെറ്റ്സോവ എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു.
അതേസമയം, നാലാം നമ്പറുകാരി റുമാനിയയുടെ സിമോണ ഹാലെപ് ആദ്യ റൗണ്ടില്‍ പുറത്തായി.  അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലായിരുന്നു നാലാം റാങ്കുകാരന്‍ വാവ്റിങ്കയും അഞ്ചാം റാങ്കുകാരന്‍ ജപ്പാന്‍െറ കെ നിഷികോറിയും കടന്നുകൂടിയത്. റഷ്യയുടെ ആന്ദ്രെ കുസ്നെറ്റ്സോവയാണ് നിഷികോറിയെ വെള്ളം കുടിപ്പിച്ചത്. സ്കോര്‍ 5-7, 6-1, 6-4, 6-7, 6-2. സ്ലോവാക്യയുടെ മാര്‍ട്ടിന്‍ ക്ളിസാന് മുന്നില്‍ ആദ്യ സെറ്റില്‍ കീഴടങ്ങിയ ശേഷമായിരുന്നു വാവ്റിങ്ക കളി ജയിച്ചത്. സ്കോര്‍ 4-6, 6-4, 7-5, 4-6, 6-4. ഒന്നാം നമ്പറായ മറെ യുക്രെയ്ന്‍െറ ഇല്ലി മാര്‍ഷെങ്കോയെ 7-5, 7-6, 6-2 സ്കോറിന് വീഴ്ത്തി.
വനിതകളില്‍ നിലവിലെ ജേതാവ് കൂടിയായ കെര്‍ബര്‍ യുക്രെയ്ന്‍െറ ലിസ സുറെങ്കോയെയാണ് വീഴ്ത്തിയത് (6-2, 5-7, 6-2). ഗബ്രിന്‍ മുഗുരുസ, വീനസ് വില്യംസ് എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു.
Tags:    
News Summary - Australian Open 2017: Roger Federer makes winning return in Melbourne

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.