Posted On
date_range Updated On
date_range എ.ടി.പി കപ്പ്: സ്പെയിനും സെർബിയയും സെമിയിൽ
സിഡ്നി: റാഫേൽ നദാലിെൻറ സ്പെയിനും നൊവാക് ദ്യോകോവിചിെൻറ സെർബിയയും എ.ടി.പി കപ്പ് സെമിഫൈനലിൽ കടന്നു. സി ംഗ്ൾസിൽ ലോക 11ാം നമ്പർ താരമായ ബെൽജിയത്തിെൻറ ഡേവിഡ് ഗോഫിൻ ഒന്നാം നമ്പർ താരമായ നദാലിനെ അട്ടിമറിച്ചു (6-4, 7-6).
എന്നാൽ, നിർണായക ഡബ്ൾസ് മത്സരത്തിൽ പാബ്ലോ കാരേനോയോടൊപ്പം ചേർന്ന് സാൻഡർ ഗില്ലെ- ജോറൻ വിലെഗൻ സഖ്യത്തെ തോൽപിച്ചാണ് നദാൽ സ്പെയിനിന് സെമി ബർത്ത് ഉറപ്പിച്ചത്. സ്കോർ: 6-7, 7-5 (10-7).
ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ആസ്ട്രേലിയയാണ് സ്പാനിഷ് പടയുടെ എതിരാളി. കാനഡയെ 3-0ത്തിന് തോൽപിച്ചാണ് സെർബിയയുടെ പ്രയാണം. റഷ്യയാണ് സെമിയിൽ സെർബിയയുടെ എതിരാളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.