Posted On
date_range Updated On
date_range ഓസീസ് പരമോന്നത കായിക ബഹുമതി ‘ദ ഡോൺ’ ആഷ്ലി ബാർതിക്ക്
കാൻബറ: ആസ്ട്രേലിയയുടെ പരമോന്നത കായിക ബഹുമതിയായ ‘ദ ഡോൺ’ അവാർഡ് ടെന്നിസ് താരം ആഷ്ലി ബാർതിക്ക്. 46 വർഷത്തിനിടെ ആദ്യമായി ഫ്രഞ്ച് ഓപൺ കിരീടം നേടിയ ആസ്ട്രേലിയക്കാരിയായി മാറിയ ബാർതി ഡബ്ല്യു.ടി.എ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുമെത്തി. 1973ൽ മാർഗരറ്റ് കോർട്ടിനു ശേഷം ഒന്നാം നമ്പറുകാരിയായ സീസൺ അവസാനിപ്പിക്കുന്ന ആദ്യ ആസ്ട്രേലിയക്കാരിയാവാൻ ഒരുങ്ങുകയാണ് ബാർതി. 1998ലാണ് ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാെൻറ പേരിൽ ആസ്ട്രേലിയയുടെ പരമോന്നത കായിക ബഹുമതി ഏർപ്പെടുത്തിയത്. ഒരു സീസണിലെ ടീം, വ്യക്തിഗത മികവ് അനുസരിച്ചാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.