Posted On
date_range Updated On
date_range വിംബിൾഡൺ: മറേ ആദ്യമായി ടോപ്സീഡ്
ലണ്ടൻ: നിലവിലെ ചാമ്പ്യൻ ബ്രിട്ടെൻറ ആൻഡി മറേ ജൂലൈ മൂന്നിന് തുടങ്ങുന്ന വിംബിൾഡൺ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ ടോപ്സീഡ്. കരിയറിലാദ്യമായാണ് 30കാരനായ മറേ വിംബിൾഡണിൽ ടോപ്സീഡാവുന്നത്. നൊവാക് ദ്യോകോവിച്, റോജർ ഫെഡറർ, റാഫേൽ നദാൽ, സ്റ്റാൻ വാവ്റിങ്ക എന്നിവരാണ് രണ്ടു മുതൽ അഞ്ചു വരെ സീഡുകാർ. വനിതകളിൽ ആഞ്ജലീന കെർബർ, സിമോണ ഹാലെപ്, കരോലിന പ്ലിസ്കോവ, എലീന സ്വിറ്റോലിന, കരോലിൻ വോസ്നിയാകി എന്നിവരാണ് ഒന്നു മുതൽ അഞ്ചു വരെ സീഡുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.