പരിക്ക്​: ആൻഡി മറെ ആസ്​ട്രേലിയൻ ഒാപണിനില്ല

മെൽബൺ: മുൻ ലോക ഒന്നാം നമ്പർ താരം ബ്രിട്ട​​െൻറ ആൻഡി മറെ ആസ്​ട്രേലിയൻ ഒാപണിനില്ല. മുതുകിനേറ്റ പരിക്കുമൂലം കഴിഞ്ഞ സീസണിൽ വിംബിൾഡണിനുശേഷം റാ​ക്കറ്റേന്തിയിട്ടില്ലാത്ത 30കാരൻ പൂർണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന്​ വ്യക്​തമാക്കിയാണ്​ പിന്മാറിയത്​.

ഏഷ്യയിലെ നമ്പർ വൺ താരമായ ജപ്പാ​െൻറ കെയ് നിഷികോറിയും പരിക്ക് ഭേദമാവാത്തതിനാൽ ടൂർണമ​െൻറിനെത്തില്ല. ആറുതവണ ആസ്ട്രേലിയൻ ഒാപൺ ജേതാവായ മുൻ ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ദ്യോകോവിച്ചും കളിക്കുന്ന കാര്യം ഉറപ്പില്ല. ജനുവരി 15നാണ് സീസണിലെ ആദ്യ ഗ്രാൻഡ്സ്ലാമായ ആസ്ട്രേലിയൻ ഒാപണിന് തുടക്കമാവുക. 
Tags:    
News Summary - Andy Murray pulls out of Australian Open -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.