Posted On
date_range Updated On
date_range ദുബൈ ടെന്നിസ് ചാമ്പ്യൻഷിപ് ആൻഡി മറെക്ക്
ദുബൈ: 2017ലെ ആദ്യ കിരീടനേട്ടത്തിന് തുടക്കംകുറിച്ച് ആൻഡി മറെ. ദുബൈ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ സ്പെയിനിെൻറ ഫെർണാണ്ടോ വെർഡാസ്കോയെ തോൽപിച്ചാണ് മറെയുടെ കിരീടനേട്ടം. കരിയറിലെ 45ാം കിരീടമാണിത്. സ്കോർ: 6-3, 6-2. ലോക ഒന്നാം നമ്പർ താരമായ മറെക്ക് ഇതുവരെ ദുബൈ ടെന്നിസ് ചാമ്പ്യൻഷിപ് നേടാൻ കഴിഞ്ഞിരുന്നില്ല. അഞ്ചു വർഷംമുമ്പ് ഫൈനലിലെത്തിയിരുന്നെങ്കിലും സ്വിസ് താരം റോജർ ഫെഡററോട് തോൽവി ഏറ്റുവാങ്ങുകയായിരുന്നു. 35ാം റാങ്കുകാരനായ വെർഡാസ്കോക്കെതിരെ 13 തവണ വിജയിച്ച മറെ, ഒരേയൊരു കളിയിൽ മാത്രമാണ് പരാജയം സമ്മതിച്ചത്. നേരേത്ത ജനുവരിയിൽ മറെ ഖത്തർ ഒാപൺ ടെന്നിസ് ഫൈനലിൽ എത്തിയിരുന്നെങ്കിലും നൊവാക് ദ്യോകോവിച്ചിനോട് തോൽക്കാനായിരുന്നു വിധി. ജയത്തോടെ ദുബൈ ചാമ്പ്യൻഷിപ് നേടുന്ന ആദ്യ ബ്രിട്ടീഷുകാരനായി മറെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.