Posted On
date_range Updated On
date_range മിയാമി ഒാപൺ: അലക്സാണ്ടർ സ്വരേവ് സെമിയിൽ
മിയാമി: ജർമനിയുടെ നാലാം സീഡ് താരം അലക്സാണ്ടർ സ്വരേവ് മിയാമി ഒാപൺ സിംഗ്ൾസ് സെമിയിൽ പ്രവേശിച്ചു. ക്രൊയേഷ്യയുടെ ബോർന കൊറിക്കിനെ 6-4, 6-4ന് തോൽപിച്ചാണ് സ്വരേവിെൻറ മുന്നേറ്റം. സെമിയിൽ സ്പാനിഷ് താരം പാബ്ലോ കരീനോ ബുസ്റ്റയാണ് ജർമൻ യുവ താരത്തിെൻറ എതിരാളി.
ആസ്േട്രലിയയുടെ കെവിൻ ആൻഡേഴ്സണിനെ 6-4, 5-7, 7-6 സ്കോറിന് തോൽപിച്ചാണ് ബുസ്റ്റ സെമിയിൽ പ്രവേശിച്ചത്. മറ്റൊരു സെമിയിൽ അർജൻറീനയുടെ യുവാൻ മാർട്ടിൻ ഡെൽ േപാട്രോയും അമേരിക്കൻ താരം ജോൺ ഇസ്നറും ഏറ്റുമുട്ടും. വനിത സെമിഫൈനലിൽ ലാത്വിയൻ താരം ജെലേനെ ഒസ്റ്റപെൻകോ ഫൈനലിൽ പ്രവേശിച്ചു. അമേരിക്കയുടെ സ്ലോനെ സ്റ്റീഫനാണ് ഒസ്റ്റപെൻകോയുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.