Posted On
date_range Updated On
date_range പേസ് മഹാനായ താരമെന്ന് നദാല്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ വെറ്ററന്‍ താരം ലിയാണ്ടര്‍ പേസ് ടെന്നിസ് ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാളാണെന്ന് സ്പാനിഷ് താരം റാഫേല്‍ നദാലിന്‍െറ പ്രശംസ. ഡേവിസ് കപ്പില്‍ ഇന്ത്യയെ 3-0ത്തിന് കീഴടക്കി സ്പെയിന്‍ ലോകഗ്രൂപ്പിലത്തെിയതിനു പിന്നാലെയാണ് നദാല്‍ പേസിനെ പുകഴ്ത്തിയത്. കഴിഞ്ഞ ദിവസം രാത്രി നടന്ന ഡബ്ള്‍സ് പോരാട്ടത്തില്‍ പേസ്-സാകേത് മൈനേനി സഖ്യം നദാല്‍-മാര്‍ക് ലോപസ് സഖ്യത്തോട് പൊരുതി കീഴടങ്ങിയിരുന്നു. ആദ്യ സെറ്റ് നേടുകയും രണ്ടാം സെറ്റില്‍ ഏറെ മുന്നിലത്തെുകയും ചെയ്ത ശേഷമായിരുന്നു ഇന്ത്യ കീഴടങ്ങിയത്. സ്കോര്‍: 4-6, 7-6, 6-4, 6-4. ആദ്യ രണ്ട് സിംഗ്ള്‍സുകളും ജയിച്ച സ്പെയിന്‍ 3-0ത്തിനാണ് ഇന്ത്യയെ തോല്‍പിച്ചത്.
പേസ് ഗംഭീരമായി കളിച്ചെന്ന് നദാല്‍ പറഞ്ഞു. അദ്ദേഹത്തിനെതിരെ മത്സരിച്ചത് മികച്ച അനുഭവമാണ്. കടുപ്പമേറിയ മത്സരമായിരുന്നു. അവര്‍ നന്നായി കളിച്ചെങ്കിലും ഞങ്ങള്‍ക്ക് ജയിക്കാനായതിലും ലോകഗ്രൂപ്പിലേക്ക് തിരിച്ചുവരാനായതിലും ഏറെ സന്തോഷമുണ്ടെന്ന് 14 വട്ടം ഗ്രാന്‍ഡ്സ്ളാം കിരീടം ചൂടിയ നദാല്‍ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.