Posted On
date_range Updated On
date_range യു.എസ്. ഓപ്പൺ വാവ്റിങ്കക്ക്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്‌റിങ്കക്ക്. ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെയാണ് വാവ്‌റിങ്ക വീഴ്ത്തിയത്. ഫെനലില്‍ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് വാവ്‌റിങ്ക കരിയറിലെ മൂന്നാം ഗ്രാന്‍റ്സ്ളാം കിരീടം നേടിയത്. സ്‌കോര്‍: 6-7, 6-4, 7-5 ,6-3.
വാവ്‌റിങ്ക ആദ്യമായാണ് യു.എസ് ഓപ്പണില്‍ ചാമ്പ്യനാകുന്നത്. 2014-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും 2015-ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും നേടിയ വാവ്‌റിങ്ക മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജപ്പാന്‍റെ നിഷികോറിയെ പരാജയപ്പെടുത്തിയായിരുന്നു വാവ്‌റിങ്ക ഫൈനലില്‍ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.