Posted On
date_range Updated On
date_range ഡിസംബറില്‍ തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയില്‍ സൈന
ഹൈദരാബാദ്: പരിക്കില്‍നിന്ന് മോചിതയായി പൂര്‍വാധികം കരുത്തോടെ തിരിച്ചുവരാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാള്‍. ഈവര്‍ഷം ഡിസംബറോടെ കോര്‍ട്ടില്‍ സജീവമാകാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് 2012ലെ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേത്രി പറഞ്ഞു. കൂടുതല്‍ കരുത്തോടെ തിരിച്ചുവരും. കഴിഞ്ഞ അഞ്ച്, ആറ് വര്‍ഷങ്ങളില്‍ കാഴ്ചവെച്ച പ്രകടനത്തെക്കാള്‍ മികവോടെ കളിക്കാനാവുമെന്നാണ് പ്രതീക്ഷ. കാര്യങ്ങള്‍ ശരിയായ വഴിക്ക് നീങ്ങുകയാണെങ്കില്‍ ഡിസംബറില്‍ നടക്കുന്ന ദുബൈ വേള്‍ഡ് സൂപ്പര്‍സീരീസ് ഫൈനല്‍സില്‍ ഞാനുണ്ടാവും -ലോക ഒമ്പതാം നമ്പര്‍ താരം വ്യക്തമാക്കി. കാല്‍മുട്ടിനേറ്റ പരിക്കുമായി റിയോ ഒളിമ്പിക്സില്‍ കളിച്ച സൈന നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായിരുന്നു. തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് വിധേയയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.