യു.എസ് ഓപണ്‍: ദ്യോകോവിച് x മോണ്‍ഫില്‍സ് സെമി

ന്യൂയോര്‍ക്ക്: നിലവിലെ ജേതാവായ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച് യു.എസ് ഓപണ്‍ ടെന്നിസ് പുരുഷ സിംഗ്ള്‍സ് സെമിഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന്‍െറ ജോ വില്‍ഫ്രഡ് സോം പരിക്ക് കാരണം പിന്മാറിയതോടെയാണ് ദ്യോകോവിച്ചിന്‍െറ സെമിപ്രവേശം എളുപ്പമായത്.  ഫ്രാന്‍സിന്‍െറ ഗെയല്‍ മോണ്‍ഫില്‍സാണ് സെമിയില്‍ ദ്യോകോവിച്ചിന്‍െറ എതിരാളി. റാഫേല്‍ നദാലിനെ അട്ടിമറിച്ച, നാട്ടുകാരനായ ലൂക്കാസ് പൗളിയെയാണ് മോണ്‍ഫില്‍സ് തോല്‍പിച്ചത്. സ്കോര്‍: 6-4, 6-3, 6-3. വനിതാ സിംഗ്ള്‍സില്‍ ഡെന്മാര്‍ക്കിന്‍െറ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിന്‍ വോസ്നിയാക്കിയും ജര്‍മനിയുടെ ആഞ്ചലിക്ക് കെര്‍ബറും സെമിഫൈനലില്‍ ഏറ്റുമുട്ടും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.