Posted On
date_range Updated On
date_range യു.എസ് ഓപണ്‍: മുഗുരുസ, മിലോസ് റോണിച് പുറത്ത്
ന്യൂയോര്‍ക്: ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ വെനിസ്വേലയുടെ ഗാര്‍ബിന്‍ മുഗുരുസ, വിംബിൾഡൺ ഫൈനലിസ്റ്റ് കാനഡയുടെ മിലോസ് റോണിച് എന്നിവർ യു.എസ് ഓപൺ രണ്ടാം റൗണ്ടിൽ നിന്നും പുറത്തായി. ല്വാതിയയുടെ അനസ്താസിജ സെവസ്റ്റോവയോടാണ് മുഗുരുസ തോൽവിയേറ്റ് വാങ്ങിയത്. സ്കോർ 7-5, 6-4.
അമേരിക്കയുടെ 120ാം റാങ്കുകാരനായ റയാൻ ഹാരിസാണ് അഞ്ചാം സീഡുകാരനായ മിലോസ് റോണിചിനെ തോൽപിച്ചത്. സ്കോർ 6-7 (4/7), 7-5, 7-5, 6-1. അതേസമയം ടോപ് സീഡ് നൊവാക് ദ്യോക്കോവിച്ച് മത്സരമില്ലാതെ തന്നെ മൂന്നാം റൗണ്ടില് പ്രവേശിച്ചു. തന്റെ ഇടതു കൈത്തണ്ടയിലെ പരിക്കിനെ തുടർന്ന് ചെക്ക് താരം ജിറി വെസലി ദ്യോകോവിച്ചിനെതിരായ മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.