Posted On
date_range Updated On
date_range വിംബ്ള്‍ഡണിലും ഒത്തുകളി
ലണ്ടന്‍: ഈ വര്‍ഷത്തെ വിംബ്ള്‍ഡണ്‍ ടെന്നിസില്‍ ഒരു മത്സരത്തില്‍ ഒത്തുകളി നടന്നതായി ടെന്നിസ് ഇന്‍റഗ്രിറ്റി യൂനിറ്റിന്‍െറ (ടി.ഐ.യു)വെളിപ്പെടുത്തല്‍. ബെറ്റിങ് സംഘടനകളും നിരീക്ഷകരുമാണ് ഇക്കാര്യം ടി.ഐ.യുവിനെ അറിയിച്ചത്. ഈ വര്‍ഷം ജൂലൈ- സെപ്റ്റംബര്‍ മാസങ്ങളില്‍ 96 ഒത്തുകളി സംശയങ്ങളാണ് പലരും ഉന്നയിച്ചത്. ഇതില്‍ രണ്ടെണ്ണത്തിലാണ് അന്വേഷണം. യു.എസ് ഓപണില്‍ വിറ്റാലിയ ഡയാചെങ്കോ- തിമിയ ബാസിന്‍സ്കി മത്സരത്തില്‍ ഒത്തുകളി നടന്നത് അന്വേഷിച്ച് വരുകയാണ്. വിംബ്ള്‍ഡണിലെ ഏത് കളിയിലാണ് ഒത്തുകളി എന്നത് വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.