Posted On
date_range Updated On
date_range ഫ്രഞ്ച് ഓപണ്‍: ചരിത്രത്തിലേക്ക് പെയ്ത മഴ: കളി മുടങ്ങി
പാരിസ്: ഫ്രഞ്ച് ഓപണിന്‍െറ കഴിഞ്ഞ 16 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി മഴമൂലം ഒരു കളിപോലും നടക്കാത്ത ദിവസമായിരുന്നു തിങ്കളാഴ്ച. കുടയും ചൂടി കളി കാണാനിരിക്കുന്ന കാഴ്ചകള്‍ മുമ്പുണ്ടായിട്ടുണ്ടെങ്കിലും പൂര്‍ണമായി കളി ഉപേക്ഷിക്കേണ്ടിവന്നത്, ഏറ്റവും ഒടുവില്‍ 2000ല്‍ ആയിരുന്നു. ചൊവ്വാഴ്ചയും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബുധനാഴ്ചയോടെ മാത്രമേ ആകാശം തെളിയുകയുള്ളൂവെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.
നിലവിലെ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്റിങ്കയും ലോക രണ്ടാം നമ്പര്‍ ആന്‍ഡി മറെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോക ആറാം നമ്പര്‍ ജപ്പാന്‍െറ കെയ് നിഷികോറിയെ പരാജയപ്പെടുത്തിയ ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്ക്വേ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.