Posted On
date_range Updated On
date_range ഷറപോവ ഒളിമ്പിക്സ് ടീമില്‍-
മോസ്കോ: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് വിലക്ക് നേരിടുന്ന ഗ്രാന്‍ഡ്സ്ളാം ജേതാവ് മരിയ ഷറപോവയെ ഉള്‍പ്പെടുത്തി റഷ്യന്‍ ഒളിമ്പിക്സ് ടീം. ഫ്രഞ്ച് ഓപണിനു പിന്നാലെ ഷറപോവയുടെ വിലക്ക് പിന്‍വലിക്കുമെന്ന പ്രതീക്ഷയോടെയാണ് റഷ്യന്‍ ടെന്നിസ് ഫെഡറേഷന്‍ ഒളിമ്പിക്സ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഷറപോവയുടെ കരിയര്‍ അവസാനിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് നിര്‍ണായക നീക്കം. ഈ വര്‍ഷം ലോക ഉത്തേജക ഏജന്‍സിയുടെ നിരോധ പട്ടികയില്‍ ഉള്‍പ്പെട്ട മെലഡോണിയം ഉപയോഗിച്ചതിനാണ് ഷറപോവയെ ഒരുവര്‍ഷത്തേക്ക് വിലക്കിയത്. എന്നാല്‍, നിരോധം പ്രാബല്യത്തില്‍ വരുന്നത് സംബന്ധിച്ച് ‘വാഡ’ വിട്ടുവീഴ്ചക്ക് തയാറായതോടെ ഷറപോവയുടെ വിലക്കും പിന്‍വലിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.