Posted On
date_range Updated On
date_range ആന്‍ഡി മറെക്ക് കിരീടവും രണ്ടാം നമ്പറും
പാരിസ്: റോം മാസ്റ്റേഴ്സ് ഓപണ്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചിനെ വീഴ്ത്തിയ ആന്‍ഡി മറെക്ക് ഇരട്ടനേട്ടം. കിരീടത്തിനൊപ്പം, നഷ്ടമായ രണ്ടാം നമ്പര്‍ പദവിയും ബ്രിട്ടീഷ് താരം സ്വന്തമാക്കി. ഫ്രഞ്ച് ഓപണ്‍ തുടങ്ങാനിരിക്കെയാണ് മറെയുടെ തകര്‍പ്പന്‍ ജയം. സ്കോര്‍ 6-3, 6-3. കിരീടനേട്ടത്തോടെ റോജര്‍ ഫെഡററെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മറെ രണ്ടിലത്തെിയത്. കാനഡയുടെ മിലോസ് റാവോനിച് ഒമ്പതും ഫ്രാന്‍സിന്‍െറ റിച്ചാര്‍ഡ് ഗാസ്ക്വറ്റ് 10ഉം സ്ഥാനത്തത്തെിയത് ഒഴിച്ചാല്‍ മുന്‍നിരയില്‍ കാര്യമായ മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.