Posted On
date_range Updated On
date_range നദാലിനെ വീണ്ടും തോല്‍പിച്ച് ജോക്കോവിച്ച്
കാലിഫോര്‍ണിയ: റാഫെല്‍ നദാലിനെതിരേ നൊവാക് ജോക്കോവിച്ചിന് വീണ്ടും ജയം. കാലിഫോര്‍ണിയയില്‍ നടക്കുന്ന ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ സെമിയിലാണ് നദാലിനുമേല്‍ ജോക്കോവിച്ച് വീണ്ടും ജയിച്ചുകയറിയത്. സ്കോര്‍: 7-6(5), 6-2. ജോക്കോവിച്ചിന്‍റെ അഞ്ചാം ഇന്ത്യന്‍ വെല്‍സ് ഫൈനലാണിത്. ഫൈനലില്‍ കാനഡയുടെ മിലോസ് റോണിക്കാണ് ജോക്കോവിച്ചിന്‍റെ എതിരാളി. ടെന്നീസില്‍ നിലവിലെ ഇന്ത്യന്‍ വെല്‍സ് ചാമ്പ്യനും ലോക ഒന്നാം നമ്പറുമാണ് നൊവാക് ജോക്കോവിച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.