Posted On
date_range Updated On
date_range യു.എന്‍ അംബാസഡര്‍ സ്ഥാനത്തുനിന്ന് ഷറപോവയെ പുറത്താക്കി
ന്യൂയോര്‍ക്: ഉത്തേജക പരിശോധനയില്‍ കുരുങ്ങിയ ടെന്നിസ് മുന്‍ ലോക ഒന്നാം നമ്പര്‍ മരിയ ഷറപോവയെ ഐക്യരാഷ്ട്ര സഭ ഗുഡ്വില്‍ അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്തു. 2007 മുതല്‍ ഷറപോവ വഹിക്കുന്ന യു.എന്‍ വികസന പ്രോഗ്രാം ഗുഡ്വില്‍ അംബാസഡര്‍ സ്ഥാനത്തുനിന്നാണ് ഒഴിവാക്കിയത്.
ജനുവരിയില്‍ നടന്ന ആസ്ട്രേലിയന്‍ ഓപണിലെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായി കഴിഞ്ഞയാഴ്ചയാണ് ഷറപോവ വെളിപ്പെടുത്തിയത്.
ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയ മരുന്ന് താരം ഉപയോഗിക്കുകയായിരുന്നു. ഇതിന്‍െറ പേരില്‍ താരം ടെന്നിസ് കോര്‍ട്ടില്‍നിന്ന് സസ്പെന്‍ഷനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.