Posted On
date_range Updated On
date_range 15 വര്‍ഷംമുമ്പ് ബഹിഷ്കരിച്ച ഇന്ത്യന്‍ വെല്‍സിലേക്ക് വീനസെത്തുന്നു
ലോസ് ആഞ്ജലസ്: വംശീയാധിക്ഷേപത്തെ തുടര്‍ന്ന് 15 വര്‍ഷംമുമ്പ് ബഹിഷ്കരിച്ച ഇന്ത്യല്‍ വെല്‍സ് ഓപണില്‍ വീനസ് വീണ്ടും റാക്കറ്റേന്തുന്നു. കഴിഞ്ഞ വര്‍ഷം സഹോദരി സെറീന വില്യംസും ഇന്ത്യന്‍ വെല്‍സ് ഓപണില്‍ പങ്കെടുത്തിരുന്നു. 2001ല്‍ സെറീന-വീനസ് സെമിഫൈനലില്‍നിന്ന് പരിക്കിനെ തുടര്‍ന്ന് വീനസ് പിന്മാറിയതാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് തങ്ങള്‍ വംശീയാധിക്ഷേപത്തിന് ഇരയായെന്ന് ഇവരുടെ പിതാവ് റിച്ചാര്‍ഡ് വില്യംസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചു. അടുത്തയാഴ്ചയാണ് ഓപണ്‍ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.