Posted On
date_range Updated On
date_range കളിമണ്ണിൽ ഈസിയല്ല; ഫ്രഞ്ച് ഓപണ്‍ ദുഷ്കരമാവും –സാനിയ
ഹൈദരാബാദ്: ഫ്രഞ്ച് ഓപണ്‍ ഏറെ ദുഷ്കരമാവുമെന്ന് ഇന്ത്യന്‍ ടെന്നിസ് സൂപ്പര്‍താരം സാനിയ മിര്‍സ. കരിയറില്‍ മൂന്ന് ഗ്രാന്‍ഡ്സ്ളാം ഡബ്ള്‍സിലും മുത്തമിട്ട സാനിയക്ക് ഫ്രഞ്ച് ഓപണ്‍ മാത്രമാണ് അവശേഷിക്കുന്നത്. കൂട്ടുകാരി മാര്‍ട്ടിന ഹിംഗിസിനൊപ്പം ഫ്രാന്‍സിലും കിരീടമണിയാനാണ് ഒരുക്കം.
പക്ഷേ, കളിമണ്ണില്‍ കാര്യങ്ങളത്ര എളുപ്പമാവില്ല. കഴിഞ്ഞ മൂന്ന് ഗ്രാന്‍ഡ്സ്ളാമിലും കിരീടമണിഞ്ഞതോടെ ഇക്കുറി എല്ലാം അനുകൂലമാണ്. എന്നാല്‍, കളിമണ്ണ് ഞങ്ങളുടെ ഫേവറിറ്റ് ടര്‍ഫല്ല’ -സാനിയ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വിംബ്ള്‍ഡണും യു.എസ് ഓപണും ഈവര്‍ഷം ആസ്ട്രേലിയന്‍ ഓപണും നേടിയ സാനിയ 2011ല്‍ ഫ്രഞ്ച് ഓപണ്‍ ഫൈനലില്‍ പുറത്തായിരുന്നു.
തുടര്‍ച്ചയായി 41 ജയവുമായി റെക്കോഡ് സ്ഥാപിച്ച സാനിയ-ഹിംഗിസ് കൂട്ടിന്‍െറ കുതിപ്പ് കഴിഞ്ഞയാഴ്ച ഖത്തര്‍ ഓപണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.