Posted On
date_range Updated On
date_range റിയോയിലേക്ക് പെയ്സില്ല; പകരം ബൊപ്പെണ്ണ -മയ്നേനി സഖ്യം
ന്യൂഡൽഹി: റിയോ ഒളിമ്പിക്സിലെ ടെന്നീസ് ടീമിൽ ലിയാണ്ടർ പേസ് ഉണ്ടാകില്ല. റോഹൻ ബൊപ്പെണ്ണ –സാകേത് മയ്നേനി സഖ്യമായിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള ടെന്നീസ് ഡബിൾസ് ടീമിൽ ഉണ്ടാവുക. റോഹൻ ബൊപ്പെണ്ണ പങ്കാളിയായി സാകേത് മയ്നേനിയെ തെരഞ്ഞെടുത്തതോടെയാണ് പെയ്സിെൻറ സാധ്യത ഇല്ലാതായത്. പുരുഷൻമാരുടെ ആൾ ഇന്ത്യ ടെന്നീസ് അസോസിയേഷെൻറ (എ.ടി.പി) ആദ്യ പത്ത് റാങ്കിങ്ങിൽ ഇടം നേടിയതോടെയാണ് റോഹൻ ബൊപ്പെണ്ണക്ക് ഒളിമ്പിക്സിലേക്ക് നേരിട്ടുളള ടിക്കറ്റ് ലഭിച്ചത്. അതേസമയം ദേശീയ സെലക്ഷൻ കമ്മിറ്റിക്ക് ഇത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുള്ളതായാണ് വിവരം. ശനിയാഴ്ചയാണ് ഒളിമ്പിക്സിൽ പെങ്കടുക്കുന്ന ഇന്ത്യൻ സംഘത്തിൻറ പട്ടിക പുറത്തുവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.