600?? ????? ???????????? ???? ???????

ഷറപ്പോവക്ക് 600-ാം ജയം

മെല്‍ബണ്‍: ടെന്നീസ് സുന്ദരി മരിയ ഷറപ്പോവക്ക് സിംഗിള്‍സ് കരിയറിലെ 600-ാം ജയം. ആസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സിൻെറ മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ ലൗറന്‍ ഡേവിസിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് ഷറപ്പോവ നേട്ടം സ്വന്തമാക്കിയത്. സ്കോർ-6-1, 6-7 (5-7), 6-0
ഇതോടെ ഷറപ്പോവ ആസ്ട്രേലിയന്‍ ഓപ്പണിൻെറ നാലാം റൗണ്ടില്‍ പ്രവേശിച്ചു.  കരിയറില്‍ 600 ജയം നേടിയ 17-ാമത് വനിതാ താരമാണ് ഷറപ്പോവ. മത്സരം കാണാനെത്തിയ റോജർ ഫെഡറര്‍ കൈയടിച്ച് ഷറപ്പോവയെ പ്രോത്സാപ്പിച്ചു. മുൻ ഒന്നാം നമ്പർ താരമായ മരിയ അഞ്ച് തവണ ഗ്രാൻഡ് സ്ലാം നേട്ടം കൈവരിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.