Posted On
date_range Updated On
date_range ചെന്നൈയിൽ വാവ്റിങ്ക കിരീടം നിലനിര്‍ത്തി
ചെന്നൈ: ചെന്നൈ ഓപണ്‍ ടെന്നിസില്‍ തുടര്‍ച്ചയായി മൂന്നാംവര്‍ഷവും കിരീടം നിലനിര്‍ത്തി സ്വിസ് താരം സ്റ്റാന്‍ വാവ്റിങ്ക. ഫൈനലില്‍ ബോര്‍ണ കോറിക്കിനെ 6-3, 7-5ന് തോല്‍പിച്ചാണ് വാവ്റിങ്ക കിരീടം നേടിയത്. ചെന്നൈ ഓപണില്‍ വാവ്റിങ്കയുടെ തുടര്‍ച്ചയായ 12ാം മത്സരവിജയവും 24 സെറ്റ് വിജയവുമായിരുന്നു ഇത്. ഒരു മണിക്കൂറും 44 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലായിരുന്നു വാവ്റിങ്കയുടെ ജയം. വലിയ വെല്ലുവിളികളില്ലാതെ ഒന്നാം സെറ്റ് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ ഉജ്ജ്വലമായ പ്രകടനമാണ് ലോക 44ാം നമ്പര്‍ താരമായ ബോര്‍ണ കോറിക് കാഴ്ചവെച്ചത്. എന്നാല്‍, നിര്‍ണായക നിമിഷത്തില്‍ പോയന്‍റ് നേടി വാവ്റിങ്ക മത്സരം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.