Posted On
date_range Updated On
date_range ഹോപ്മാന്‍ കപ്പ്: ആസ്ട്രേലിയക്ക് കിരീടം
പെര്‍ത്ത്: 17 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഹോപ്മാന്‍ കപ്പ് ടെന്നിസില്‍ ആസ്ട്രേലിയക്ക് കിരീടം. നിക് കിര്‍ഗിയോസ്, ഡാരിയ ഗവ്റിലോവ ടീമാണ് ഓസീസിനെ കിരീടമണിയിച്ചത്. യുക്രെയ്നെതിരായ ഫൈനലില്‍ 2-0ത്തിനായിരുന്നു ജയം. വനിതാ സിംഗ്ള്‍സില്‍ ഡാരിയ ഗവ്റിലോവ യുക്രെയ്ന്‍െറ എലിന സ്വിറ്റോലിനയെയും (6-4, 7-6), പുരുഷ സിംഗ്ള്‍സില്‍ നിക് കിര്‍ഗിയോസ്, അലക്സാണ്ടര്‍ ഡോല്‍പൊലോവിനെയും (6-3, 6-4) തോല്‍പിച്ചു. 1999ലാണ് ഓസീസ് അവസാനമായി കിരീടമണിഞ്ഞത്. 2003ല്‍ ഫൈനലിലത്തെിയെങ്കിലും വെറുംകൈയോടെ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.