Posted On
date_range Updated On
date_range ദ്യോകോവിച്ചിന്‍െറ കുതിപ്പിന് തിരിച്ചടി
ദുബൈ: ലോക ഒന്നാം നമ്പര്‍ പുരുഷ ടെന്നിസ് താരം നൊവാക് ദ്യോകോവിച്ചിന്‍െറ തുടര്‍ച്ചയായ 17 ഫൈനലുകള്‍ കളിച്ച കുതിപ്പിന് ദുബൈ ചാമ്പ്യന്‍ഷിപ്പില്‍ ദയനീയ അന്ത്യം. സ്പാനിഷ് താരം ഫെലിസിയാനോ ലോപസിനെതിരെ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തിനിടെ കണ്ണിലെ അണുബാധയത്തെുടര്‍ന്ന് താരത്തിന് പിന്മാറേണ്ടിവന്നു. 6-3ന് പിന്നില്‍ നില്‍ക്കവേയായിരുന്നു ദ്യോകോവിച്ചിന്‍െറ പിന്മാറ്റം. തുടര്‍ച്ചയായ 14 മത്സരങ്ങളിലെ വിജയത്തിനുശേഷം 2016ല്‍ സെര്‍ബിയന്‍ താരം നേരിട്ട ആദ്യ പരാജയവുമാണിത്. 2015 ജനുവരിയില്‍ ദോഹയില്‍ ക്വാര്‍ട്ടറില്‍ തോറ്റപ്പോഴാണ് ഇതിനുമുമ്പ് ഫൈനല്‍ കാണാതെ ദ്യോകോവിച്ച് പുറത്തായത്. 2011ല്‍ ഡേവിസ് കപ്പിനുശേഷം ഒരു മത്സരത്തിനിടെ ദ്യോകോവിച്ച് വിരമിക്കുന്നതും ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.