Posted On
date_range Updated On
date_range ഖത്തര്‍ ഓപണ്‍: സാനിയ-ഹിംഗിസ് സഖ്യം ക്വാര്‍ട്ടറില്‍
ദോഹ: വെല്ലുവിളിയുയര്‍ത്തിയ എതിരാളികളോട് മൂന്നു സെറ്റ് പൊരുതിനേടിയ ജയവുമായി സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഖത്തര്‍ ഓപണ്‍ ക്വാര്‍ട്ടറിലത്തെി. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച ഒന്നാം നമ്പര്‍ സഖ്യം, ചൈനക്കാരനായ യി ഫാന്‍ സു-സയ്സയ് സെങ് ജോടിയെയാണ് രണ്ടാം റൗണ്ടില്‍ തോല്‍പിച്ചത്. ഒരു മണിക്കൂറും 24 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 6-4, 4-6, 10-4നായിരുന്നു ഇന്തോ-സ്വിസ് സഖ്യത്തിന്‍െറ ജയം. സാനിയ-ഹിംഗിസ് ജോടിയുടെ തുടര്‍ച്ചയായ 41ാം ജയമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.