Posted On
date_range Updated On
date_range കാല്‍മുട്ടില്‍ ശസ്ത്രക്രിയ; ഫെഡറര്‍ക്ക് ഒരു മാസം വിശ്രമം
ലണ്ടന്‍: കാല്‍മുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ സ്വിറ്റ്സര്‍ലന്‍ഡ് ടെന്നിസ് താരം റോജര്‍ ഫെഡറര്‍ക്ക് ഒരു മാസം വിശ്രമം. ഇതോടെ രണ്ട് പ്രമുഖ എ.ടി.പി ടൂര്‍ണമെന്‍റുകള്‍ ലോക മൂന്നാം നമ്പര്‍ താരത്തിന് നഷ്ടമാകും. റോട്ടര്‍ഡാമിലെ വേള്‍ഡ് ടെന്നിസ് ടൂര്‍ണമെന്‍റില്‍നിന്നും ദുബൈ ചാമ്പ്യന്‍ഷിപ്പില്‍നിന്നും പിന്മാറുന്നതായി ഫെഡറര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന ആസ്ട്രേലിയന്‍ ഓപണ്‍ സെമിഫൈനലിന് പിന്നാലെയാണ് താരത്തിന്‍െറ കാല്‍മുട്ടിലെ തരുണാസ്ഥിക്ക് പരിക്കേറ്റത്. ശസ്ത്രക്രിയ വിജയകരമാണെന്നും ശരിയായ വിശ്രമത്തിലൂടെ പെട്ടെന്ന് കളത്തിലേക്ക് തിരിച്ചത്തൊനാകുമെന്നാണ് പ്രതീക്ഷയെന്നും ഫെഡറര്‍ പറഞ്ഞു. ദുബൈയില്‍ നിലവിലെ ചാമ്പ്യനാണ് ഫെഡറര്‍. കഴിഞ്ഞ മാര്‍ച്ചില്‍ ഏഴാം കിരീടമാണ് അവിടെ താരമുയര്‍ത്തിയത്. റോട്ടര്‍ഡാമില്‍ രണ്ടു തവണ ചാമ്പ്യനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.