Posted On
date_range Updated On
date_range യു.എസ് ഓപണ്‍: മറെക്കും സെറീനക്കും വിജയത്തുടക്കം
ന്യൂയോര്‍ക്: വിംബ്ള്‍ഡണ്‍ ജേതാക്കളായ ബ്രിട്ടന്‍െറ ആന്‍ഡി മറെയും ആതിഥേയതാരം സെറീന വില്യംസും യു.എസ് ഓപണിന്‍െറ ആദ്യറൗണ്ട് പിന്നിട്ടു. റഷ്യയുടെ ഏകതറീന മകരോവയെയാണ് ലോക ഒന്നാം നമ്പര്‍ താരം സെറീന തോല്‍പിച്ചത്. സ്കോര്‍: 6-3, 6-3. ചെക് റിപ്പബ്ളിക്കിന്‍െറ ലൂക്കാസ് റോസോളിനെയാണ് ഒളിമ്പിക്സ് സ്വര്‍ണ ജേതാവ് കൂടിയായ മറെ ഒന്നാം റൗണ്ടില്‍ മറികടന്നത് (6-3, 6-2, 6-2). സെറീനയുടെ ചേച്ചി വീനസ് വില്യംസ് യുക്രെയ്നിന്‍െറ കാതറിന കൊസ്ലോവയെ തോല്‍പിച്ചു. സ്കോര്‍: 6-2, 5-7, 6-4. വനിതകളിലെ മറ്റ് മത്സരങ്ങളില്‍ പോളണ്ടിന്‍െറ ആഗ്നിസ്കാ റഡ്വാന്‍സകാ യു.എസിന്‍െറ ജെസീക പെഗ്യുലയെയും കീഴടക്കി. പുരുഷന്മാരില്‍ മൂന്നാം സീഡും സ്വിറ്റ്സര്‍ലന്‍ഡിന്‍െറ താരവുമായ സ്റ്റാനിസ്ലാവ് വാവ്റിങ്ക, ജപ്പാന്‍െറ കിയ് നിഷികോരി, ഓസ്ട്രിയയുടെ ഡൊമിനിക് തീം എന്നിവരും രണ്ടാം റൗണ്ടിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.