Posted On
date_range Updated On
date_range വിന്‍സ്റ്റണ്‍സാലം ഓപണ്‍: പേസ്-ബെഗ്മാന്‍ സഖ്യത്തിന് ഫൈനലില്‍ തോല്‍വി
വിന്‍സ്റ്റണ്‍സാലം: ഇന്ത്യയുടെ വെറ്ററന്‍ താരം ലിയാണ്ടര്‍ പേസും ജര്‍മന്‍കാരന്‍ ആന്ദ്രെ ബെഗ്മാനുമടങ്ങിയ സഖ്യത്തിന് വിന്‍സ്റ്റണ്‍സാലം ഓപണ്‍ ടെന്നിസ് ഡബിള്‍സ് ഫൈനലില്‍ നാടകീയ തോല്‍വി. അഞ്ചു മാച്ച് പോയന്‍റുകള്‍ കളഞ്ഞുകുളിച്ചാണ് പേസും കൂട്ടാളിയും കിരീടം കൈയത്തെുംദൂരത്ത് കൈവിട്ടത്. സ്പെയിനിന്‍െറ ഗില്ലര്‍മോ ഗാര്‍ഷ്യ ലോപസും ഫിന്‍ലന്‍റിന്‍െറ ഹെന്‍റി കോന്‍റിനെനുമടങ്ങിയ ജോടിയാണ് മൂന്നു സെറ്റ് നീണ്ട പോരില്‍ പേസിനെയും ബെഗ്മാനെയും മറികടന്നത്. സ്കോര്‍: 4-6, 7-6(6), 10-8. ആദ്യ സെറ്റ് സ്വന്തമാക്കുകയും രണ്ടാം സെറ്റ് ടൈബ്രേക്കറില്‍ 6-1 ലീഡുമായി അഞ്ച് മാച്ച് പോയന്‍റുകള്‍ നേടുകയും ചെയ്തശേഷമായിരുന്നു പേസിന്‍െറയും ബെഗ്മാന്‍െറയും അവിശ്വസനീയ തോല്‍വി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.