Posted On
date_range Updated On
date_range സാനിയ- ബൊപ്പണ്ണ സഖ്യത്തിന് സെമിയിൽ തോൽവി
റിയോ ഡെ ജനീറോ: ടെന്നിസ് മിക്സഡ് ഡബ്ള്‍സ് സെമിയിൽ ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. അമേരിക്കയുടെ വീനസ് വില്യംസ്- രാജീവ് റാം ടീമാണ് ഇന്ത്യയെ തോൽപിച്ചത്. സ്കോർ 6-2, 2-6, 3-10.
സെമി ജയിച്ചിരുന്നെങ്കിൽ വെള്ളി ഉറപ്പിക്കാമായിരുന്ന സാനിയക്കും ബൊപ്പണ്ണക്കും ഇനി വെങ്കലത്തിനായി ലൂസേഴ്സ് ഫൈനൽ കളിക്കേണ്ടി വരും. ഞായറാഴ്ചയാണ് മത്സരം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടന്‍െറ ലോക രണ്ടാം നമ്പര്‍ താരമായ ആന്‍ഡി മറെയും ഹീതര്‍ വാട്സണെയും തോൽപിച്ചാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.