Posted On
date_range Updated On
date_range സാനിയ-ഹിംഗിസ് സഖ്യം പിരിയുന്നു
ന്യൂഡല്‍ഹി: വിജയങ്ങളുടെ ദീര്‍ഘ പരമ്പരകള്‍ക്കൊടുവില്‍ സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും വേര്‍പിരിയുന്നു. ഒമ്പത് പ്രധാന ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയശേഷമാണ് ഇന്ത്യ-സ്വിസ് ജോടികള്‍ വിടപറയുന്നത്. ചെക് റിപ്പബ്ളിക്കിന്‍െറ ബര്‍ബോറ സ്ട്രൈക്കോവയായിരിക്കും ഇനി സാനിയയുടെ പങ്കാളി.
കഴിഞ്ഞ ഡബ്ള്യു.ടി.എ ചാമ്പ്യന്‍ഷിപ്പിലായിരുന്നു സാനിയ -ഹിംഗിസ് സഖ്യത്തിന്‍െറ ഒടുവിലത്തെ ജയം. വിംബ്ള്‍ഡണും യു.എസ് ഓപണുമടക്കം നിരവധി നേട്ടങ്ങള്‍ ഈ സഖ്യം കൈവരിച്ചിരുന്നു. ഡബ്ള്‍സില്‍ നിലവിലെ ഒന്നാം റാങ്ക് രണ്ടുപേരും ചേര്‍ന്ന് പങ്കിടുന്നു. കഴിഞ്ഞ അഞ്ചു മാസമായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്തതിനാലാണ് സഖ്യം പിരിയുന്നതെന്ന് സാനിയയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ച്ചയായ 41 വിജയങ്ങള്‍ എന്ന റെക്കോഡിനുശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ ദോഹയിലാണ് ഈ സഖ്യത്തിന് റഷ്യന്‍ ജോടികളില്‍നിന്ന് ആദ്യ പരാജയം നേരിടേണ്ടിവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.