ന്യൂയോര്‍ക്: യു.എസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ നിന്ന് മുന്‍ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍പുറത്ത്. ഇറ്റലിയുടെ ഫാബിയോ ഫൊഗ്നിനിയാണ് മൂന്നാം റൗണ്ടില്‍ രണ്ടിനെതെിരെ മൂന്ന് സെറ്റുകള്‍ക്ക് നദാലിനെ അട്ടിമറിച്ചത്.
എട്ടാം സീഡും രണ്ടു തവണ യു.എസ് ഓപണ്‍ ചാമ്പ്യനുമായ സ്പാനിഷ് താരം ആദ്യ രണ്ട് സെറ്റുകള്‍ നേടി മുന്നിട്ട് നിന്ന ശേഷമാണ് ഇറ്റലിയുടെ 32ാം സീഡ് താരമമായ ഫൊഗ്നിനിയോട് തോറ്റ് പുറത്തായത്. സ്കോര്‍ 6^3,6^4,4^6,3^6, 4^6.
മിക്സഡ് ഡബിള്‍സില്‍ സാനിയ സഖ്യത്തിന് തോല്‍വി
യുഎസ് ഓപണ്‍ മിക്സഡ് ഡബിള്‍സില്‍ സാനിയ സഖ്യത്തിന് തോല്‍വി. ആദ്യറൗണ്ടില്‍ ആന്‍ഡ്രിയ ലാവകോവ- ലൂകാസ് കുബോട് സഖ്യമാണ് ടോപ് സീഡുകളായ സാനിയ മിര്‍സ-ബ്രൂണോ സോറസ് സഖ്യത്തെ അട്ടിമറിച്ചത്. സീഡ് ചെയ്യപ്പടാത്ത സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ സഖ്യത്തിന്‍്റെ തോല്‍വി. സ്കോര്‍ 6^3, 6^3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.